Posts

Showing posts from September, 2023

പോയ ഒരിടം.. കഥ

 * കഥ - പോയ ഒരിടം*   ```_കഥ- ജംഷീദ് കുമരനെല്ലൂർ                -ജിംഷാദ് (ജിമ്മു)_```  ഇത് ഷഹാനയുടെ വീട്. ഭർത്താവും രണ്ടു കുട്ടികളും, ഭർത്താവിന്റെ മാതാ പിതാക്കന്മാരും അടങ്ങിയ സന്തുഷ്ട കുടുംബം. ഒരു ഇരു നില വീട്ടിൽ അവരുടെ താമസം. വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ഭർത്താവിന്റെ ഉപ്പയും ഉമ്മയും ഒക്കെ സ്വന്തം മകളെ പോലെ സ്നേഹിച്ചിരുന്നു ഷഹാനയെ, അവൾ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. ഭർത്താവിന് കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയിരുന്നു. പല സ്ഥലങ്ങളിലെ ജോലികളും തിരക്കുകളും എപ്പോഴും ആണ്. പേര് ശിഹാബ്. സ്വന്തം വീട്ടിലേക്ക് പോകാൻ പോലും ഷഹാനക്ക് മടി ആയിരുന്നു, കാരണം ഇവിടുത്തെ സൗകര്യം അവൾക്ക് അവിടെ ഇല്ലായിരുന്നു. കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കലും അടുക്കളയിലെ തിരക്കും അങ്ങിനെ ഓരോ ദിവസവും ഷഹാന വളരെ സന്തോഷത്തോടെ കടന്നു പോയി. ഐടെ ഒരു ദിവസം അവൾ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്നതിനു മുൻപ് ഒരു സ്ത്രീ അങ്ങോട്ട് കടന്നു വരുന്നത് ആണ്. പുഞ്ചിരിച്ചു കൊണ്ട് നല്ല പരിചയ ഭാവത്തിൽ അവളുടെ അടുത്തേക്ക് വന്നു ഷഹാന അല്ലെ? എന്ന് ചോദിച്ചു. അതേ, എനിക്ക് നിങ്ങളെ മനസ്...

പ്രിയപ്പെട്ട ടീച്ചർ, അദ്ധ്യാപക ദിന സ്മരണകൾ

 *എന്റെ പ്രിയപ്പെട്ട ടീച്ചർ*  ഇന്ന് സെപ്റ്റംബർ 5, അദ്ധ്യാപക ദിനം.പ്രശസ്ത പണ്ഡിതനും ഭാരത രത്‌ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചാരിക്കുന്നത് എന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ.. "ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ..." എന്ന് കബീർ ദാസ് പറഞ്ഞത് കൂടി ഇവിടെ ചേർത്ത് വെച്ച് ഈ ഗുരു സ്മരണ തുടങ്ങട്ടെ!! അറിവിന്റെ വിഷയങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം നമ്മൾ പടി കടന്നെത്തുന്നത് സ്കൂളിലേക്ക് ആണല്ലോ.. അവിടെ ആണ് നമ്മുടെ കുറെ നല്ല ഓർമ്മകൾ, കുട്ടിക്കാലത്തിന്റെ വിസ്മയങ്ങൾ നിറഞ്ഞു നില്കുന്നത്.. ഇതെഴുതുമ്പോൾ ഓർമകളുടെ വള്ളിപ്പടർപ്പുകളിൽ ചാടിക്കളിച്ചു നടന്ന കൊച്ചു പ്രായം ഓർമ വരുന്നു.. അന്ന് മുതൽ ഇന്ന് വരെ സ്വാധീനിച്ച നമ്മളെ നമ്മളാക്കി മാറ്റിയ പ്രിയപ്പെട്ട അദ്ധ്യാപകർ ഒരുപാടുണ്ട്. ഒരാളെ മാത്രം എടുത്ത് പറഞ്ഞു കൊണ്ട് ഒരിക്കലും നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല ...