പോയ ഒരിടം.. കഥ
* കഥ - പോയ ഒരിടം* ```_കഥ- ജംഷീദ് കുമരനെല്ലൂർ -ജിംഷാദ് (ജിമ്മു)_``` ഇത് ഷഹാനയുടെ വീട്. ഭർത്താവും രണ്ടു കുട്ടികളും, ഭർത്താവിന്റെ മാതാ പിതാക്കന്മാരും അടങ്ങിയ സന്തുഷ്ട കുടുംബം. ഒരു ഇരു നില വീട്ടിൽ അവരുടെ താമസം. വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ഭർത്താവിന്റെ ഉപ്പയും ഉമ്മയും ഒക്കെ സ്വന്തം മകളെ പോലെ സ്നേഹിച്ചിരുന്നു ഷഹാനയെ, അവൾ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. ഭർത്താവിന് കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയിരുന്നു. പല സ്ഥലങ്ങളിലെ ജോലികളും തിരക്കുകളും എപ്പോഴും ആണ്. പേര് ശിഹാബ്. സ്വന്തം വീട്ടിലേക്ക് പോകാൻ പോലും ഷഹാനക്ക് മടി ആയിരുന്നു, കാരണം ഇവിടുത്തെ സൗകര്യം അവൾക്ക് അവിടെ ഇല്ലായിരുന്നു. കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കലും അടുക്കളയിലെ തിരക്കും അങ്ങിനെ ഓരോ ദിവസവും ഷഹാന വളരെ സന്തോഷത്തോടെ കടന്നു പോയി. ഐടെ ഒരു ദിവസം അവൾ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്നതിനു മുൻപ് ഒരു സ്ത്രീ അങ്ങോട്ട് കടന്നു വരുന്നത് ആണ്. പുഞ്ചിരിച്ചു കൊണ്ട് നല്ല പരിചയ ഭാവത്തിൽ അവളുടെ അടുത്തേക്ക് വന്നു ഷഹാന അല്ലെ? എന്ന് ചോദിച്ചു. അതേ, എനിക്ക് നിങ്ങളെ മനസ്...