Posts

Showing posts from July, 2023

കഥ

  ജീവിത സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര സ്റ്റോറി: ജംഷി കുമരനെല്ലൂർ             കേരളം, മനവീകതയുടെ സഹോദര്യത്തിന്റെ സ്നേഹത്തിന്റെ വിള നിലം. വിദ്വേഷങ്ങളുടെ നാമ്പുകൾ പലയിടങ്ങളിലായി വിത്തുകൾ വിതറുന്നുണ്ടെങ്കിലും അവയെ സ്നേഹത്തോടെ വിസ്മയിപ്പിക്കാൻ കഴിയുന്ന സ്നേഹർദ്രമായ മനസ്സുള്ളവരുടെ നാട്.. വേദനയിൽ വിതുമ്പുന്നവരെ, സ്നേഹത്തോടെ താലോടിയും, മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തമെന്നു കരുതി ആശ്വാസത്തിന്റെ ഒരായിരം സ്നേഹ പുഷ്പങ്ങൾ ചാർത്തിയ എന്റെ നാട്. കടലും കായലും പുഴകളും മരങ്ങളും കുന്നുകളും കൊണ്ട് പ്രകൃതി തന്നെ കനിഞ്ഞു തന്ന പച്ചയായ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന സ്നേഹർദ്രമായ ഗ്രാമങ്ങൾ.. 1980 കളിൽ വലിയ വികസനത്തിന്റെ മാറ്റങ്ങൾ കാണാത്ത കേരളം ഇന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി.. ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം എന്ന് പറയാനാണ് എനിക്കും ഇഷ്ടം. കേരളത്തിന്റെ പ്രകൃതി കനിഞ്ഞു നൽകിയ മനോഹാരിതയും മനുഷ്യന്റെ അധ്വാനം കൊണ്ട് നേടിയെടുത്ത വിശുദ്ധിയും ഉള്ള പാലക്കാടിന്റെ ഒരു അതിർത്തി ഗ്രാമമാണ് എന്റേത്.. അവിടെ നിന്നാണ് ഞാൻ ഈ കഥ തുടങ്ങാൻ ആഗ്രഹിക്കുന്നത്.. ഒരു കാലത്ത് നമ്മുടെ നാടിന്റെ വളർച്ച മുരടിപ്പിൽ...